ഗജാനനം ഭൂതഗണാദിസേവിതം കപിത്ഥജംബുഫലസാരഭക്ഷിതം ഉമാസുതം ശോകവിനാശകാരണം നമാമി വിഘേനശ്വരപാദപങ്കജം

Tuesday, August 17, 2010

ഗണപതി ജപ മന്ത്ര





















ധ്യാനം


വിഘ്നേശാം സപരശ്വധാക്ഷപടികാ
ദന്തോല്ലസല്ലഡ്ഢുകൈര്‍-
ദോര്‍ഭി: പാശസൃണീസ്വദന്തവരദാ-
ഢൈര്‍വ്വാ ചതുര്‍ഭീര്‍യ്യുതം
ഗുണ്ഡാഗ്രാഹിതബീജപൂരമുരുകുക്ഷിം
ത്രീക്ഷണം സംസ്മരേത്
സിന്ദൂരാഭമിഭ്യാസ്യമിന്ദുശകലാ-
ദ്യാകല്പമബ്ജാസനം.

ഗണക: ഋഷി:
നിചൃഗ്ഗായത്രീഛന്ദ:
ശ്രീ മഹാഗണപതിര്‍ദ്ദേവതാ
ഓം ഗം ഗണപതയേ നമ:

Friday, August 13, 2010

ഓം ഗണേശ ചതുര്‍ഥി



ഗണാനാം ത്വാ ഗണപതിം ഹവാമഹേ കവീം
കവീനാമുപവശ്രസ്തമം ജ്യേഷ്ഠരാജം
ബ്രഹ്മണാം ബ്രഹ്മണസ്പദ: ആന: ശൃണ്വനുദിഭി :
സീദസാദനം ശ്രീമഹാഗണപതയേ നമ:

എന്നാണ് ഗണപതിയെ കുറിച്ചുള്ള ഋഗ്വേദവാക്യം.

എല്ലാ ഗണങ്ങളുടെയും നാഥന്മാരുടെയും അധിപനായ ഗണപതി ഭഗവാനേ.. അങ്ങയെ പ്രണമിക്കുന്നു. കവികളില്‍ കവിയും ശ്രേഷ്ഠന്മാരില്‍ ശ്രേഷ്ഠനും രാജാക്കന്മാരില്‍ ഉന്നതനും വേദങ്ങളുടെ പൊരുളറിയുന്നവരില്‍ മുമ്പനും ആയ ഭഗവാനേ.. ഈ വേദിയിലേക്ക് എഴുന്നള്ളി അനുഗ്രഹിക്കേണമേ എന്നാണ് ഈ ശ്ലോകത്തിന്‍റെ അര്‍ത്ഥം.

ഭാദ്രപാദ മാസത്തില്‍ വരുന്ന വെളുത്ത പക്ഷ ചതുര്‍ത്ഥി തിഥിയാണ് ഗണപതിയുടെ പിറന്നാളായി ആഘോഷിക്കുന്നത്. ഉത്തരേന്ത്യയില്‍ ഇത് വളരെ പ്രധാനപ്പെട്ട ഉത്സവമാണ്. കേരളത്തില്‍ അത്രത്തോളം പ്രാധാന്യമില്ലെങ്കിലും എല്ലാ ഗണപതി ക്ഷേത്രങ്ങളിലും ഇത് വളരെ വിപുലമായി ആഘോഷിക്കാറുണ്ട്.

ശിവസേനക്കാര്‍ ഈയിടെ ഗണേശ ചതുര്‍ത്ഥി ഉത്തരേന്ത്യയിലേത് പോലെ തന്നെയുള്ള ആഘോഷമായി കേരളത്തിലും നടത്തിവരുന്നുണ്ട്. ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുടെ സമാപനമാണ് അന്ന് നടക്കുക.

വിശേഷാല്‍ പൂജകള്‍ക്ക് ശേഷം പിറ്റേന്ന് ഗണപതി വിഗ്രഹങ്ങള്‍ വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ച് കൊണ്ട്പോയി നദിയിലോ സമുദ്രത്തിലോ നിമജ്ജനം ചെയ്യുന്നു.

ഗണപതി ചതുര്‍ത്ഥിക്ക് രാവിലെ മഹാഗണപതി ഹവനം, മദ്ധ്യാഹ്നത്തില്‍ വരസിദ്ധി വിനായക പൂജ, രാത്രിയില്‍ വിഘ്നേശ്വര പൂജ എന്നിവയാണ് നടത്തുക. അന്ന് ചതുര്‍ത്ഥി വ്രതം അനുഷ്ഠിക്കുകയും വേണം.












ഗണപതിഹോമവും ഫലങ്ങളും









ഗണപതിഹോമവും ഫലങ്ങളും

 പല കാര്യങ്ങള്‍ക്കായി ഗണപതി ഹോമങ്ങള്‍ നടത്താറുണ്ട്. മംഗല്യ സിദ്ധിക്ക്, സന്താന ഭാഗ്യത്തിന്, ഇഷ്ടകാര്യങ്ങള്‍ സാധിക്കാന്‍, കലഹങ്ങള്‍ ഒഴിവാക്കാന്‍ എന്നുവേണ്ട ആകര്‍ഷണം ഉണ്ടാവാന്‍ പോലും ഗണപതിയെ അഭയം പ്രാപിക്കാറുണ്ട്.
വിവിധ ആവശ്യങ്ങളുള്ള ഗണപതി ഹോമത്തിന് എന്താണ് ഹോമിക്കേണ്ടത് എന്ന വിവരം ചുവടെ കൊടുക്കുന്നു :

അഭീഷ്ട സിദ്ധി  : അഭീഷ്ട സിദ്ധി എന്നാല്‍ വേണ്ട കാര്യങ്ങള്‍ സാധിക്കുക. ഇതിനായി ഐകമത്യസൂക്തം, ഗായത്രി എന്നിവ ജപിച്ച് 1008 തവണയില്‍ കൂടുതല്‍ നെയ് ഹോമിക്കുക.

ഐശ്വര്യം : കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍ മുക്കി ഹോമിക്കുക.

മംഗല്യസിദ്ധി : ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍ മുക്കി സ്വയം‌വര മന്ത്രാര്‍ച്ചനയോടെ ഹോമിക്കുക. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യ ഭാഗ്യം സിദ്ധിക്കും.

സന്താനഭാഗ്യം : സന്താനഗോപാല മന്ത്രം ജപിച്ച് പഞ്ചസാര ചേര്‍ക്കാത്ത പാല്‍പ്പായസം ഹോമിക്കുക.

ഭൂമിലാഭം : താമര മൊട്ടില്‍ വെണ്ണ പുരട്ടി ഹോമിക്കുക.
പിതൃക്കളുടെ പ്രീതി: എള്ളും അരിയും ചേര്‍ത്ത് അനാദി തുടങ്ങിയ മന്ത്രങ്ങള്‍ കൊണ്ട് ഹോമം നടത്തുക.

കലഹം തീരാന്‍ : ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും നക്ഷത്ര ദിവസം സംവാദ സൂക്തം നടത്തി ഹോമം നടത്തണം. തുടര്‍ച്ചയായി ഏഴ് തവണ ഇത് ചെയ്യണം. ഉണങ്ങിയ 16 നാളീകേരം, 16 പലം ശര്‍ക്കര, 32 കദളിപ്പഴം, ഒരു നാഴി നെല്ല്, ഉരി തേന്‍ എന്നിവ സംവാദ സൂക്തം ചൊല്ലി ഹോമിക്കണം.

ആകര്‍ഷണത്തിന് : മുക്കുറ്റിയും തെച്ചിപ്പൂവും ത്രിമധുരത്തില്‍ ഹോമിച്ചാല്‍ മതി. ത്രയംബക മന്ത്രം കൊണ്ട് തെച്ചിയും കറുകയും അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റിയും ഹോമിക്കാം.

ഗണപതി ഹോമം










ഗണപതി ഹോമം

ഹിന്ദുക്കള്‍ ഏത് പുണ്യകര്‍മ്മം തുടങ്ങുമ്പോഴും ഗണപതിയെ ആദ്യം വന്ദിക്കുന്നു. പുര വാസ്തുബലി തുടങ്ങിയ വലിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഗണപതി ഹോമം പ്രധാനമാണ്. വീട്ടിലും ക്ഷേത്രങ്ങളിലും ഗണപതി ഹോമങ്ങള്‍ നടത്തുക പതിവുണ്ട്. 


വിഘ്നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമൈശ്വര്യങ്ങള്‍ വര്‍ദ്ധിക്കാനായി നടത്തുന്ന പ്രധാന ഹോമമാണ് ഗണപതി ഹോമം. തീരെ കുറഞ്ഞ ചെലവില്‍ ഗണപതിഹോമം നടത്താനാവും. ഏറ്റവും വേഗത്തില്‍ ഫലം തരുന്ന കര്‍മ്മമാണ് ഗണപതി ഹോമം എന്നാണ് വിശ്വാസം.


ജന്മനക്ഷത്തിന് മാസം തോറും ഗണപതി ഹോമം നടത്തുന്നത് ജീവിതത്തില്‍ ശ്രേയസ്സ് ഉണ്ടാവുന്നതിനും സകല ദോഷങ്ങളും പരിഹരിക്കുന്നതിനും നല്ലതാണ്. ഒരു നാളീകേരം കൊണ്ട് ഏറ്റവും ചെറിയ രീതിയില്‍ ഗണപതി ഹോമം നടത്താം. നിത്യ ഹോമത്തിന് ഒറ്റനാളീകേരമാണ് ഉപയോഗിക്കുക പതിവ്.

എട്ട് നാളീകേരം കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്ത് അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്താം. കൊട്ടത്തേങ്ങ അല്ലെങ്കില്‍ ഉണങ്ങിയ നാളീകേരമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, മലര്‍ എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. 

നാളീകേരത്തിന്‍റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയില്‍ ചെയ്യാവുന്നതാണ്. 108, 336, 1008 എന്നിങ്ങനെയാണ് നാളീകേര സംഖ്യ കൂട്ടാറുള്ളത്.

ഗണപതി ഹോമത്തിന്‍റെ അവസാനം 24 എള്ളുണ്ടയും 24 മോദകവും ചേര്‍ത്ത് ഹോമിച്ചാല്‍ ഫലസിദ്ധി പരിപൂര്‍ണ്ണമായിരിക്കും എന്നാണ് വിശ്വാസം.

ഗണപതി ഹോമം നടത്തുന്ന ആള്‍ക്ക് നാലു വെറ്റിലയില്‍ അടയ്ക്കയും സംഖ്യയും വച്ച് ദക്ഷിണ നല്‍കണം. അമ്മ, അച്ഛന്‍, ഗുരു, ഈശ്വരന്‍ എന്നീ നാലു പേരെയാണ് ഈ വെറ്റിലകള്‍ സൂചിപ്പിക്കുന്നത്.

ഭഗവാന് നേദിച്ച ഒരു സാധനവും തിരിച്ചുവാങ്ങരുത്. പ്രസാദം പോലും തിരിച്ച് വാങ്ങാന്‍ പാടില്ല. എല്ലാം ഭഗവാന് സമര്‍പ്പിച്ച് ദക്ഷിണ കൊടുത്ത് പിന്‍‌വാങ്ങുകയാണ് വേണ്ടത്. പലര്‍ക്കും ദക്ഷിണ കൊടുക്കാന്‍ ഒരേ വെറ്റില കൊടുക്കുന്നതും ശരിയല്ല.





Wednesday, August 11, 2010

ഗണേശപഞ്ചരത്ന സ്തോത്രം



ഗണേശപഞ്ചരത്ന സ്തോത്രം


ഈ കൃതി എട്ടാം നൂറ്റാണ്ടില്‍ ശ്രീ ശങ്കരാചാര്യര്‍ എഴുതിയതാണ്. സര്‍വ്വ വിഘ്നങ്ങളേയും നീക്കുന്ന ഗണപതി ഭാഗവാനെയാണ് ഇതില്‍ സ്തുതിക്കുന്നത്.

മുദാകരാത്ത മോധകം, സദാ വിമുക്തി സാധകം
കലാധരാവതംശകം, വിലാസിലോക രക്ഷകം.

അനായകൈക നായകം വിനാശിതേഭ ദൈത്യകം
നതാശുഭാശുനാശകം, നമാമിതം വിനായകം.

നതേതരാതിഭീകരം നവോധിതാര്‍ക ഭാസ്വരം
നമത്സുരാരി നിര്‍ജ്ജരം നതാധികാപദുര്‍‌ദ്ധരം.

സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം
മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം.

സമസ്ത ലോക സങ്കരം, നിരസ്ത ദൈത്യ കുഞ്ചരം
ദരേത രോദരം വരം വരേഭവക്ത്രമക്ഷരം.

കൃപാകരം, ക്ഷമാകരം, സുധാകരം, യശസ്കരം
മനസ്കരം നമസ്കൃതാം നമസ്കരോമി ഭാസ്കരം.

അകിഞ്ചനാര്‍തിമാര്‍ജനം ചിരന്തനോക്തി ഭാജനം
പുരാരി പൂര്‍വ നന്ദനം സുരാരി ഗര്‍വചര്‍വണം.

പ്രപഞ്ചനാശ ഭീഷണം ധനഞ്ചയാദി ഭൂഷണം
കപോലദാന വാരണം ഭജേ പുരാണവാരണം.

നിതന്തകാന്ത ദന്തകാന്തി മന്തകാന്തകാത്മജം
അചിന്തരൂപമന്ത ഹീന മന്തരായ കൃന്തനം.

ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം
തമേകദന്ത മേവ തം വിചിന്തയാമി സന്തതം.

ഫലശ്രുതി

മഹാ ഗണേശ പഞ്ചരത്ന മാദരേണ യോ ന്വഹം
പ്രജല്പതി പ്രഭാതകേ ഹൃദിസ്മരന്‍ ഗണേശ്വരം.
അരോഗതാമദോഷതാം സുസാഹിതീം സുപുത്രതാം
സമാഹിതായു രഷ്ടഭൂതി മഭ്യുപൈതി സോ ചിരാതം

ഗണേശ ഭുജങ്ഗം


ഗണേശ ഭുജങ്ഗം
 
രണത്‌ ക്ഷുദ്രഘണ്ടാനിനാദാഭിരാമം
ചലത്താണ്ടവോധ്യണ്ഡപത്പജ്നതാലം.
ലസത്തുന്ദിലാങ്കോപരി വ്യാളഹാരം
ഗണാധിശമീശാനസൂനും തമീഡേ.

ധ്വനിധ്വംസവീണാലയോല്ലാസി വക്ത്രം
സ്ഫുരച്ഛുണ്ഡ ദണ്ഡോല്ല സദ്ധിജ പൂരം.
ഗലദ്യര്‍പസൌഗന്ധ്യലോലാലിമാലം
ഗണാധിശാമീശാനസൂനും തമീഡേ.

പ്രകാശഞ്ചപാരത്കരത്നപ്രസൂന
പ്രവാലപ്രഭാതാരുണജ്യോതിരേകം.
പ്രലംബോദരം വക്രതുണ്ഡൈക ദന്തം
ഗണാധിശാമീശാനസൂനും തമീഡേ.

വിചിത്രസ്പുരദ്രന്തമാലാകിരീടം
കിരീടോല്ലസച്ചന്ദ്രരേഖാഭിഭൂഷം.
വിഭൂഷൈകഭൂഷം ഭവദ്വംസഹേതു
ഗണാധിശാമീശാനസൂനും തമീഡേ.

ഉദഞ്ചദ്ഭുജാവല്ലരീട്ടശ്യമൂലോ
ച്ചലാദ്ഭൂലതാവിഭ്രമഭ്രാജദക്ഷം.
മരുസ്തുന്ദരീചാമരൈഃ സേവ്യമാനം
ഗണാധിശാമീശാനസൂനും തമീഡേ.

സ്ഫുരന്നിഷ്ടുരാലോലപിങ്കാക്ഷതാരം
കൃപാകോമലോദാരലോലാവതാരം.
കലാബിന്ദുഗം ഗീയതേ യോഗിവര്യൈഃ
ഗണാധിശാമീശാനസൂനും തമീഡേ.

യമേകാക്ഷരം നിര്‍മ്മലം നിര്‍വികല്പം
ഗുണാതീതമാനന്ദമാകാരശൂന്യം.
പരം പാരമോംങ്കാരമാമ്നായഗര്‍ഭ
വദന്തി പ്രഗല്‍ഭം പുരാണം തമീഡേ.

ചിദാനന്ദസാന്ദ്രായ ശാന്തായ തുംഭം
നമോ വിശ്വകര്‍ത്രേ ച ഹര്‍ത്രേ ച തുഭ്യം.
നമോ`നന്തലീലായ കൈവല്യഭാസേ
നമോ വിശ്വബീജ പ്രസീദേശസൂനോ.

ഇമം സ്വുസ്തവം പ്രാതരൂത്ഥ്യായ ഭക്ത്യാ
പഠേദ്യസ്തു മര്‍ത്യോ ലഭേത്സര്‍വകാമാന്‍ .
ഗണേശപ്രസാദേന സിദ്ധ്യന്തി വാചോ
ഗണേശേ വിഭൌ ദുര്‍ലഭം കിം പ്രസന്നേ

Wednesday, August 4, 2010

ഗണപതി



ഗണാനാം ത്വാ ഗണപതിഹും
ഹവാമഹേ കവിം കവീനാം
ഉപമശ്രമശ്രമം

ജ്യേഷ്ടരാജം ബ്രഹ്മണാം
ബ്രഹ്മണസ്പത‌ആന ശൃണ്വന്നോ
ദിപി സീധസാദനം

ഓം ശ്രീ മഹാ ഗണപതയേ നമഃ


സാധാരണയായി മഹാഗണപതിയെ വിഘ്നങ്ങളകറ്റുന്നവനായാണ് കണക്കാക്കുന്നത്.പൊതുവേ ഏതുകാര്യം തുടങ്ങുന്നതിനു മുന്‍പും ഗണേശ സ്മൃതി നല്ലതാണേന്നാണ് വിശ്വസിയ്ക്കുന്നത്. ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്.

മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വര്‍ണ്ണിച്ചിരിയ്ക്കുന്നത് ഒരു കൊമ്പ് ഒടിഞ്ഞതായി പറഞ്ഞിരിയ്ക്കുന്നു. രണ്ടു കൈകളില്‍ താമരയും മറ്റു രണ്ട് കൈകള്‍ അഭയമുദ്രയിലും വരദമുദ്രയിലും പിടിച്ചിരിക്കുന്നു.
പരമശിവന്റേയും പാര്‍വതിദേവിയുടേയും ആദ്യപുത്രനാണ് ഗണപതി. ശിവ ശക്തി സംഗമത്തിലൂടെ ആദ്യം പ്രണവവും പിന്നീട് തേജോരൂപിയായ സ്കന്ദനുമുണ്ടായെന്നാണ് കല്‍പ്പന. എലിയാണ് അദ്ദേഹത്തിന്റെ വാഹനം. ഗണേശന്‍, വിനായകന്‍, ബാലാജി,വിഘ്നേശ്വരന്‍ എന്നീ പേരുകളിലും ഗണപതി അറിയപ്പെടുന്നു. ശുഭകാര്യങ്ങളുടെ ഈശ്വരനായാണു ഗണപതി അറിയപ്പെടുന്നത്.

കുട്ടികളെ എഴുത്തിനിരുത്തുമ്പോള്‍

ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃഎന്നാണ് ഹൈന്ദവര്‍ എഴുതിയ്ക്കുന്നത്.

രൂപം
* ആനയുടെ ശിരസ്സ് - ബുദ്ധിശക്തിയേയും നിത്യാനിത്യ വിവേകത്തിനേയും വളഞ്ഞ തുമ്പിക്കൈ പ്രണവാകാരത്തിനേയും കുറിയ്ക്കുന്നു
* ഒറ്റക്കൊമ്പ് മാത്രമുള്ളത് അദ്വൈത ചിന്താ പദ്ധതിയെ സൂചിപ്പിയ്ക്കുന്നു.
* സ്ഥൂല ശരീരം സ്ഥൂല പ്രപഞ്ചത്തിനെ ഉള്‍ക്കൊള്ളുന്നവനെന്ന് കാണിയ്ക്കുന്നു.
* ഒരു കാലുയര്‍ത്തിയും ഒരു കാല് തറയ്ലുറപ്പിച്ചുമുള്ള നില്‍പ്പ് ലൗകിക ജീവിതത്തിലും അദ്ധ്യാത്മിക ജീവിതത്തിലുമുള്ള നിലനില്‍പ്പിനെ സൂചിപ്പിയ്ക്കുന്നു.
* നാലു കയ്യുകള്‍ സൂക്ഷ്മ ശരീരത്തിന്റെ നാല് ഘടകങ്ങളാണ് മനസ്സ്, ബുദ്ധി, അഹംകാരം, ചിത്തം എന്നിവയാണവ.
* കയ്യിലുള്ള മഴു ലൗകിക ജീവിതത്തില്‍ നിന്നും ആശകളില്‍ നിന്നുമുള്ള വിടുതലിനായുള്ള ആയുധമാണ്. മനസ്സിന്റെ തലത്തിലാണ് ആശകള്‍ ഉടലെടുക്കുക.
* ചാട്ട ബുദ്ധിയുടെ ആയുധമാണ്. ശക്തിയായ വീശലില്‍ അത് വിഘ്നങ്ങളെ ഇല്ലാതെയാക്കി ബുദ്ധിയുടെ നേരായ ഒഴുക്കിനെ സഹായിയ്ക്കുന്നു.
* സാധകന് അഭയം നല്‍കുന്നതാണ് മൂന്നാമത്തെ കയ്യ്..അത് സാധകനു നേരെ അനുഗ്രഹം ചൊരിയുന്നു.
* പദ്മം ധ്യാനത്തിലെ ഒരു ഉയര്‍ന്ന അവസ്ഥയാണ്. മനുഷ്യന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയായി സനാതന ദര്‍ശനം കണക്കാക്കുന്ന, അങ്ങേയറ്റത്തെ സമാധി അവസ്ഥയെ സൂചിപ്പിയ്ക്കുന്നതാണത്

ശിവനും പാര്‍വതിക്കും കാവല്‍ നിന്ന ഗണപതി ശിവനെ കാണാന്‍‌വന്ന പരശുരാമനെ തടഞ്ഞുനിര്‍ത്തിയെന്നും ഇതില്‍ ക്രുദ്ധനായ പരശുരാമന്‍ തന്റെ മഴുവെടുത്ത് ഗണപതിയുടെ ഒരു കൊമ്പ് അരിഞ്ഞുകളഞ്ഞുവെന്നും ഒരു കഥ പറയുന്നു. എന്നാല്‍ ആദി പരാശക്തിയായ ദേവി ഒരു കളിമണ്‍ പ്രതിമയുണ്ടാക്കി അതിനു ദിവ്യശക്തികൊണ്ടു ജീവന്‍ കൊടുത്തു. അവന്‍ ദേവിയുടെ സ്വന്തം ശരീരത്തിന്റെ പകര്‍പ്പു തന്നെയായിരുന്നു. ഈ പുത്രന്‍ അവന്റെ അമ്മയുടെ കാവല്‍ ഭടനായി ആജ്ഞകള്‍ അക്ഷരം പ്രതി അനുസരിച്ചു പോന്നു. ഒരിയ്കല്‍ കുളിക്കുന്ന സ്ഥലത്തിനു കാവലായി ബാലാജി നിര്‍ത്തി പാര്‍വതി ദേവി നീരാട്ടിനു പോയി. ഈ സമയത്തു ശിവന്‍ നന്ദിയെയും മറ്റു ഭൂതഗണങ്ങളെയും വിട്ടു പര്‍വതിയെ വിളിപ്പിയ്ക്കാന്‍ ശ്രമിച്ചു . ബാലാജി പക്ഷെ ആരെയും അനുവദിച്ചില്ല.ശിവന്‍ നേരിട്ടു വന്നെങ്കിലും ശിവനെയും ബാലനായ ഗണപതി കടത്തിവിട്ടില്ല. ഇതില്‍ ക്രുദ്ധനായ ശിവന്‍ ബാലാജിയുമായി ഘോരമായ യുദ്ധം ചെയ്യുകയും അവസാനം അവന്റെ തലവെട്ടിക്കളയുകയും ചെയ്തു. പാര്‍വതി കുളികഴിഞ്ഞു വരുമ്പോഴാണു സംഗതികള്‍ ശിവനു മനസ്സിലാവുന്നതു തന്നെ. യുദ്ധ ശേഷം ശിവനും തളര്‍ന്നു പോയിരുന്നു. എന്നാല്‍ ആദിപരാശക്തിയായ ദേവിയുടെ പുത്രദു:ഖത്താലുള്ള കോപഗ്നി ഇതിനുള്ളില്‍ ജ്വലിച്ചു തുടങ്ങിയിരുന്നു. ബ്രഹ്മാവും വിഷ്ണുവും മറ്റു ദേവകളും ചേര്‍ന്ന് ശിവന്റെ അഭിപ്രായപ്രകാരം തെക്കോട്ട്‌ നടക്കുകയും ആദ്യം കാണുന്ന ജീവിയുടെ തല വെട്ടി തലയില്ലാത്ത ബാലാജിയില്‍ ഉറപ്പിക്കുകയും ചെയ്തു എന്ന്‍‌ ഒരു ഐതിഹ്യ കഥ.

ശുഭ കാര്യങ്ങള്‍ക്കു മുമ്പ് ഗണപതിഹോമം നടത്തുക ഹൈന്ദവര്‍ക്കിടയില്‍ പതിവാണ്. വിഘ്ന നിവാരണം, ഗൃഹപ്രവേശം, കച്ചവട ആരംഭം, ദോഷ പരിഹാരം എന്നിവക്കെല്ലാം ഗണപതിഹോമം മുഖ്യ ഇനമായി നടത്തി വരുന്നു. ഉദ്ദിഷ്ടകാര്യങ്ങള്‍ക്കായി പ്രത്യേക തരത്തിലും ഗണപതി ഹോമം നടത്താം.


ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭ്ജം
പ്രസന്നവദനം ധ്യായേത്‌ സര്‍വ്വവിഘേനൊപശാന്തയേ.

ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹ്ഹം ഗണനായകം.

ചിത്രരത്നവിചിത്രാംഗം ചിത്രമാലാവിഭുഷിതം
കാമരുപധരം ദേവം വന്ദേഹ്ഹം ഗണനായകം.

അംബികാഹൃദയാനന്ദം മാതൃഭിഃ പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം വന്ദേഹ്ഹം ഗണനായകം.

സര്‍വ്വവിഘ്നഹരം ദേവം സര്‍വ്വവിഘ്നവിവര്‍ജ്ജിതം
സര്‍വ്വസിദ്ധിപ്ര്ദാതാരം വന്ദേഹ്ഹം ഗണനായകം.

യതോ വേദവാചോ വികുണ്ഠാ മനോഭിഃ
സദാ നേതി നേതീതി യത്‌ താ ഗൃണന്തി
പരബ്രഹ്മരൂപം ചിദാനന്ദഭൂതം
സദാ തം ഗണേശം നമാമോ ഭജാമഃ.

ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബുഫലസാരഭക്ഷിണം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘേനശ്വരപാദപങ്കജം.